അത് കച്ചവടക്കാരെ എങ്ങനെ ബാധിക്കുമെന്നാണ് നസറുദ്ദീൻ ഉത്കണ്ഠപ്പെട്ടിരുന്നത്. ചെറുകിട കച്ചവടക്കാർ ഒരു വലിയ തൊഴിൽ വിഭാഗമാണെന്ന് കമ്യൂണിസ്റ്റ് പാർട്ടിയെപോലും ബോധ്യപ്പെടുത്തി. നസറുദ്ദീൻ വെട്ടിത്തെളിച്ച, വെളിച്ചം വീശിയ വഴിയിലൂടെയാണ് വികെസിയും വ്യാപാരി വ്യവസായ സമിതിയും പിച്ചവെച്ചത്.